തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചന : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 18, 2019

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇരുപത്തെട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിമൂന്നിടത്ത് യുഡിഎഫ് ഉജ്വല വിജയം നേടി. മൂന്ന് സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഈ വാര്‍ഡുകളിലെ നേരത്തെയുള്ള കക്ഷി നില ഇടതുമുന്നണിക്ക് പതിനാലും യു ഡി എഫിന് 11 എന്നതായിരുന്നു. കേരളത്തില്‍ മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിന്‍റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും, ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.