പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; പ്രതിപക്ഷ നേതാവ് ഇന്ന് സ്ഥലം സന്ദർശിക്കും

Jaihind News Bureau
Sunday, August 9, 2020

 

തിരുവനന്തപുരം: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. അതേസമയം  പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു.  46 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അഗ്നിശമനസേനയുടേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുക.

അതേസമയം കനത്തമഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഗ്നിരക്ഷാ സേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയടക്കം 200 സേനാംഗങ്ങൾ പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങിയിട്ട് 2 ദിവസങ്ങള്‍ പിന്നിട്ടു. രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവർത്തകരും ഇവർക്കു പിന്തുണയുമായി രംഗത്തുണ്ട്.