ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

Jaihind Webdesk
Thursday, December 6, 2018

മലപ്പുറം: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോട്ടപ്പടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ കെ. രാമചന്ദ്രനാണ് അറസ്റ്റിലായത്. രണ്ടാഴ്ചമുമ്പ് സ്‌കൂളിലെ സ്റ്റോറില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഒരാഴ്ചയായി ഒളിവിലായിരുന്ന ഇയാള്‍ തിരികെ മലപ്പുറത്തെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മലയാളം അധ്യാപകനായ കെ. രാമചന്ദ്രനെ മലപ്പുറം സി.ഐ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ സ്റ്റോറില്‍വെച്ച് രാമചന്ദ്രന്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെനിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി പിന്നീട് വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്കൊപ്പമെത്തി വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയത്.