വള്ളത്തില്‍ ബോട്ടിടിച്ചു; സ്കൂള്‍ വിദ്യാർത്ഥിനിയെ വെള്ളത്തില്‍ വീണു കാണാതായി, തിരച്ചില്‍

Jaihind Webdesk
Monday, October 30, 2023

 

കോട്ടയം: അയ്മനത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണു കാണാതായി. അമ്മയോടൊപ്പം സ്‌കൂളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളത്തിൽ വീണ് കാണാതായത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ടുജെട്ടിക്ക് സമീപത്താണ് അപകടമുണ്ടായത്.

വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്.  വാഴപ്പറമ്പിൽ രതീഷ്-രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. അനശ്വരയ്ക്കായി ഫയർഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.