ഉന്നാവോ കേസ് ഇന്ന് സുപ്രീം കോടതിയിൽ

Jaihind News Bureau
Tuesday, August 13, 2019

Unnao-Rape-Case-in-SC

ഉന്നാവോ കേസ് ഇന്ന് സുപ്രീം കോടതിയിൽ. പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായ സംഭവത്തിൽ കേസ് അന്വേഷണ പുരോഗതി സിബിഐ സുപ്രീംകോടതിയെ അറിയിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ആഗസ്റ്റ് 1ന് ഉത്തരവിട്ടത്. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.

ദില്ലി എയിംസിൽ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും ആരോഗ്യസ്ഥിതിയും കോടതി ആരായും.