യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഒന്നിച്ചിരുന്ന് ടി വിയില്‍ ആസ്വദിച്ച് സൗദി-ഒമാന്‍ ഭരണാധികാരികള്‍

JAIHIND TV MIDDLE EAST BUREAU
Monday, July 12, 2021

സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഒമാന്‍ ഭരണാധികാരി, സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദിന് , നിയോമില്‍ ഉജ്വല സ്വീകരണം നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണത്തെ തുടര്‍ന്നാണ് സൗദിയില്‍ എത്തിയത്. ഒമാന്‍ സുല്‍ത്താനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തി. അതേസമയം, ഇരുവരും ഒന്നിച്ച് ഇരുന്ന് യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം ആസ്വദിച്ചു. കായിക പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരവും സുദൃഢവുമായ ബന്ധം അവലോകനം ചെയ്തു. സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും വിവിധ മേഖലകളില്‍ ഇവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ചര്‍ച്ചയായി. അധികാരമേറ്റതിനു ശേഷം ഇത് ആദ്യമായാണ് ഒമാന്‍ ഭരണാധികാരി സൗദി സന്ദര്‍ശിക്കുന്നത്.