കൊവിഡ് : സൗദിയില്‍ 39 മരണം; 4919 പുതിയ രോഗികള്‍

Jaihind News Bureau
Wednesday, June 17, 2020

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 4919 ന്‍റെ വര്‍ധനയുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ റിയാദില്‍ 2371 പേര്‍ക്കാണ് പുതുയായി സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റു നഗരങ്ങളിലെല്ലാം മുന്നൂറിന് താഴെയാണ് വര്‍ധനവുണ്ടായത്. മക്കയില്‍ 282 ഉം ജിദ്ദയില്‍ 279 ഉം പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു.

39 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 1091 ആയി. 2122 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗമുക്തിയുണ്ടായവര്‍ 91662 ആണ്. ആകെ രോഗികളുടെ എണ്ണം 141234 ആണ്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 48481 പേരില്‍ 1859 പേരുടെ നില ഗുരുതരമാണ്.

മാസ്‌ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ജോലി സ്ഥലത്തെ പത്ത് പേര്‍ക്ക് കൊവിഡ് ബാധിച്ചതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു