ഇന്ധനവില വർധനവിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹം

Jaihind News Bureau
Tuesday, February 16, 2021

 

 

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിന് എതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഞ്ചരിക്കുന്നത് മുതലാളിത്വത്തിന്‍റെ പാതയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളോട് ഒരു കൂറുമില്ലാത്ത സർക്കാരുകളാണ് ഭരിക്കുന്നത്. ജനങ്ങളെ എങ്ങനെ പരമാവധി ചൂഷണം ചെയ്യാം എന്നതാണ് സർക്കാരുകളുടെ മുദ്രാവാക്യം. അമിത നികുതി വെട്ടിക്കുറയ്ക്കാൻ പിണറായി വിജയനും മോദിക്കും സാധിക്കുമോയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവ് കണ്ടതായി നടിക്കുന്നില്ലെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടിയാണ്.  സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.