ചന്ദനമര മോഷണം: ആര്യങ്കാവില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

Jaihind Webdesk
Thursday, March 3, 2022

 

കൊല്ലം: ആര്യങ്കാവിൽ ചന്ദന മോഷണക്കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ആര്യങ്കാവ് ചേനഗിരി യൂണിറ്റ് സെക്രട്ടറി രതീഷിനെയാണ് ചന്ദനമരം മോഷ്ടിച്ചതിന് വനംവകുപ്പ് പിടികൂടിയത്.

ആര്യങ്കാവിലെ സുരക്ഷിത മേഖലയിൽ സമീപകാലത്ത് നടന്ന നാല് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തർസംസ്ഥാന ചന്ദനമര മോഷണ സംഘവുമായി ഇയാൾക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.