യുഎഇയില്‍ സ്വകാര്യ മേഖലയില്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കണം : ഉത്തരവുമായി മാനവവിഭവശേഷി മന്ത്രാലയം

Jaihind News Bureau
Friday, May 1, 2020

 

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയില്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് ഉത്തരവിറങ്ങി. തൊഴില്‍ ഉടമകള്‍ വേതന സംരക്ഷണവും തൊഴില്‍ കരാറുകളും പാലിക്കണമെന്നും ഗവണ്‍മെന്‍റിന്‍റെ ഉത്തരവില്‍ വ്യക്തമാക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കമ്പനികള്‍ ശമ്പളം വൈകിപ്പിക്കുകയും പിടിച്ചുവെയ്ക്കുകയും ചെയ്യുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഈ കര്‍ശന നിര്‍ദേശം നല്‍കിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.