അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷന്‍ ; സക്കീർ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം

Jaihind News Bureau
Friday, January 8, 2021

 

കൊച്ചി : സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയില്‍ തിരിച്ചെടുത്തു. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.  അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്ന് 6 മാസം മുമ്പ് സക്കീർ ഹുസൈനെ  സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ മറുപടി. എന്നാൽ സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.