തീരുമാനമാകാതെ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയോട് കൂടുതല്‍ വിശദീകരണം തേടാന്‍ ഗവർണർ

Jaihind Webdesk
Tuesday, January 3, 2023

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. ഗവർണർ മുഖ്യമന്ത്രിയിൽ നിന്നും കൂടുതൽ വിശദീകരണം തേടിയേക്കും. ഇതിനുശേഷം ആകും ഗവർണറുടെ അന്തിമ തീരുമാനം ഉണ്ടാവുക. ഗവർണർ വിശദീകരണം തേടിയാൽ സത്യപ്രതിജ്ഞാ ചടങ്ങ് നീളുവാനാണ് സാധ്യത. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണെന്ന നിയമോപദേശം ഗവർണർക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.