ശബരിമല: യു.ഡി.എഫ് രാഷ്ട്രീയവിശദീകരണയോഗം ഇന്ന് കോട്ടയത്ത്

Saturday, October 27, 2018

ശബരിമല സംഘർഷ ഭൂമിയാക്കാനുള്ള ആർ.എസ്.എസ്, ബി.ജെ.പി, സിപിഎം കള്ളക്കളിക്കെതിരെ യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് കോട്ടയത്ത്. തിരുനക്കര ഓൾഡ് പോലീസ് മൈതാനിയിലാണ് യോഗം.

വൈകിട്ട് നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.എം മാണി, എ.എ അസീസ്, ജോണി നെല്ലൂർ, സി.പി ജോൺ, ജി ദേവരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.