ശബരിമലയില്‍ യുവതികള്‍ എത്തിയ ഓപ്പറേഷന്‍ നടത്തിയത് അതീവ രഹസ്യമായി, നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് 20 ഓളം ഉദ്യോഗസ്ഥര്‍; രണ്ടുതവണ ട്രയല്‍ റണ്‍

പമ്പ: ശബരിമല ദര്‍ശനത്തിന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ പോലീസ് നടത്തിയത് തന്ത്രപരമായ നീക്കമാണ്, കഴിഞ്ഞ ഏഴ് ദിവസമായി ബിന്ദുവും കനക ദുര്‍ഗയും പോലീസ് സംരക്ഷണയിലായിരുന്നു, രണ്ട് തവണ ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് യുവതി പ്രവേശം സാധ്യമാക്കിയത്, തിരക്ക് കുറഞ്ഞ സമയത്ത് യുവതികളെ എത്തിക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനായിരുന്നു ഓപറേഷന്റെ ചുമതല, ഇതറിഞ്ഞത് 20 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം, യുവതികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയതും ടജ തന്നെ, നടപ്പന്തലില്‍ എത്തിക്കാതെയാണ് ഇവരെ ക്ഷേത്രത്തിലെത്തി ചത്, ഇതിനായി നീണ്ട ആസൂത്രണം തന്നെ വേണ്ടി വന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു,

കഴിഞ്ഞ 24 ന് യുവതികളെ പമ്പയില്‍ നിന്നും അവശനിലയില്‍ കോട്ടയം മെഡി, കോളേജില്‍ എത്തിച്ച പോള്‍ അവിടെ നിരാഹാരം തുടങ്ങിയ യുവതികളോട് കുറച്ച് കാത്തിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി, തുടര്‍ന്ന് വനിതാ മതിലിന് ശേഷം ഇവരെ സന്നിധാനത്തിലെത്തിക്കാന്‍ ഉള്ള നീക്കത്തിലായിരുന്നു പോലീസ്, വടശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയുള്ളവരും, ഇന്റലിജന്‍സും നീക്കങ്ങള്‍ എളുപമാക്കി, ഈ വിവരങ്ങള്‍ മിനിട്ടുകള്‍ ഇടവിട്ട് ഉഏ ുയെ അറിയിച്ചിരുന്നു, യുവതികള്‍ സന്നിധാനത്ത് എത്തിയ വിവരം കോടതിക്ക് കൈമാറും, 22 ന് കേസ് പരിഗണിക്കുമ്പോള്‍ തുടര്‍ വിധികളെ ഇത് സ്വാധീനിക്കും

Comments (0)
Add Comment