കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി; കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

 

കൊച്ചി: കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാർ. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. ഇതിനു പിന്നാലെ യാത്രക്കാർ പ്രതിഷേധിച്ചു.

കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.  എയർ ഇന്ത്യ എക്സ്പ്രസിന്‍റെ  സാമൂഹ്യമാധ്യ പേജിലും യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തി.

Comments (0)
Add Comment