ശബരിമല: സാവകാശ ഹര്‍ജി പരിഗണനയിലെന്ന് ദേവസ്വം ബോർഡ്

Jaihind Webdesk
Friday, November 16, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി നടപ്പിലാക്കാൻ സാവകാശം ആവശ്യപ്പെട്ട് ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ്. അന്തിമ തീരുമാനം നാളെ 9 മണിക്ക് ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ യോഗത്തിന് ശേഷം അറിയിച്ചു.

നേരത്തെ സാവകാശ ഹർജി നൽകണമെന്ന് പറഞ്ഞ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ തള്ളിപ്പറഞ്ഞ് പത്മകുമാർ രംഗത്ത് എത്തിയിരുന്നു. സർക്കാരിന്‍റെ താൽപര്യ പ്രകാരം നിലപാട് മാറ്റുന്ന ബോർഡ് പ്രസിഡന്‍റ് സാവകാശ ഹർജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.

തന്ത്രി കുടുംബത്തിന്‍റെയും പന്തളം രാജകുടുംബത്തിന്‍റെയും യോഗം മുഖ്യമന്ത്രി ഇന്നലെ വിളിച്ചു ചേർത്തിരുന്നു. ഇതിനുശേഷമാണ് ബോർഡ് പ്രസിഡന്‍റിന്‍റെ ഇപ്പോഴത്തെ ചുവടുമാറ്റം.