ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ തള്ളി കമ്മീഷണർ

Jaihind Webdesk
Thursday, February 7, 2019

Devaswom-President- A.Padmakumar-Commissiner-Vasu

ദേവസ്വം ബോർഡ് പ്രസിഡൻറിനെ തള്ളി ദേവസ്വം കമ്മിഷണർ എൻ വാസു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മിഷണർ എൻ. വാസു പറഞ്ഞു.

ദേവസ്വംബോർഡ് പ്രസിഡന്‍റ് അറിയാത്ത ഒരുകാര്യവും സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. കോടതിവിധി ബോർഡ് നേരത്തെ അംഗീകരിച്ചതാണെന്നും വാസു വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിലവിലെ വിധി അംഗീകരിക്കുന്നുവെന്നാണ് കോടതിയിൽ പറഞ്ഞതെന്നും ഇത് സംബന്ധിച്ച് ബോർഡ് പ്രസിഡന്‍റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വാസു പറഞ്ഞു