ശബരിമല : പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി ചോദ്യോത്തരവേള

Jaihind Webdesk
Wednesday, November 28, 2018

Sabha-Nov28-Protest

ശബരിമല വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി ചോദ്യോത്തരവേള. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭാ അംഗങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശം മുഖ്യമന്ത്രി നിഷേധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

https://www.youtube.com/watch?v=qTibUg5oK1k

ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി പറയാൻ 45 മിനിറ്റിലേറെ സമയം എടുത്തതോടെ പ്രതിപക്ഷ നേതാവ് വിഷയം സ്പീക്കറെ ധരിപ്പിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. സഭയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണിതെന്നും സഭാ അംഗങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശം മുഖ്യമന്ത്രി നിഷേധിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തുടർന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.