കണ്ണൂർ : പിണറായി എരുവട്ടി ആലക്കണ്ടി ബസാറിലെ കോൺഗ്രസ് ഓഫീസിന് നേരെ ആർ.എസ്.എസ് ആക്രമണം. ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. രാജീവ് ഭവനിലെ സി.സി ടി.വി ക്യാമറകളും നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ പിണറായി പൊലീസില്‍ പരാതി നല്‍കി.
പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകൻ പ്രശാന്ത് ആണ് അക്രമം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങള്‍ സിസി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.