നെല്ല് സംഭരണം പാളി ; സംസ്കരണ ശേഷി ഉപയോഗിച്ചില്ല ; കർഷകർക്ക് ന്യായവില ലഭിച്ചില്ലെന്നും സിഎജി

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ആവശ്യത്തിന് നെല്ല് സംഭരിച്ചില്ലെന്ന് സിഎജി. നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച ശേഷി ഉപയോഗിച്ചില്ല. വിതരണം ചെയ്തത് ഉല്‍പ്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ്. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ല. കർഷകർക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തി.