ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു ; ഒത്തുകൂടല്‍ പാടില്ല

Jaihind Webdesk
Friday, April 9, 2021

ദോഹ : ഖത്തറില്‍ ഏപ്രില്‍ ഒമ്പത് മുതല്‍, പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാന്‍ അനുമതി ഇനി, കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി അഞ്ചു പേര്‍ക്ക് മാത്രമാക്കി. വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോയും കര്‍വ ബസുകളും സര്‍വീസ് നടത്തില്ല. ഖത്തറില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണം.

വീടുകളിലും മജ്ലിസുകളും ഇന്‍ഡോര്‍ വേദികളിലും ഒത്തുകൂടാന്‍ പാടില്ല. ഞായര്‍ മുതല്‍ വ്യാഴം വരെ 20 ശതമാനം ശേഷിയില്‍ മാത്രമാണ് ദോഹ മെട്രോ, കര്‍വ ബസ് എന്നിവ സര്‍വീസുകള്‍ നടത്തുക. ദോഹ മെട്രോയുടെ മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകളും വാരാന്ത്യങ്ങളില്‍ ഉണ്ടാകില്ല. പരമ്പരാഗത സൂഖുകളും വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.