ദുബായിലെ യാത്രാവിലക്ക് : ഏപ്രില്‍ അഞ്ചിലെ റഡാര്‍ പിഴകള്‍ ഈടാക്കില്ല ഇനി പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം

Jaihind News Bureau
Sunday, April 5, 2020

ദുബായ് : യാത്രാവിലക്ക് ലംഘിച്ചതിന് ആദ്യ ദിവസമായ ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച, റഡാറില്‍ കുടുങ്ങിയ വാഹന ഉടമകള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. 24 മണിക്കൂര്‍ യാത്രാവിലക്ക് നിലവില്‍ വന്ന ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 5 വരെ റഡാറില്‍ കുടുങ്ങിയ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ഇനി മുതല്‍ പുറത്തിറങ്ങാന്‍ dxbpermit.gov.ae എന്ന സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും പൊലീസ് അറിയിച്ചു.