ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ളത് സ്വപ്നയല്ല , അത്…ഞാനാ… ജയ്ഹിന്ദ് ടി വി-യോട് തുറന്നുപറഞ്ഞ് ദുബായിലെ മലയാളി യുവതി രേഷ്മ റെജി ജോര്‍ജ്ജ്| VIDEO

Jaihind News Bureau
Tuesday, July 7, 2020

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്ന പേരില്‍, തന്റെ ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചെന്ന് ദുബായിലെ പ്രവാസി യുവതിയുടെ പരാതി. തിരുവല്ല സ്വദേശി രേഷ്മ റെജിയും അമ്മയും ഉള്‍പ്പടെയുള്ളവര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സ്വപ്‌നയെന്ന പേരില്‍ പ്രചരിപ്പിച്ചത്. ദുബായില്‍ 2014 ല്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ യോഗത്തില്‍, കുടുംബവുമൊത്തു പങ്കെടുത്ത തന്നെ, സ്വപ്‌നയെന്ന് പറഞ്ഞ്, സിപിഎം സൈബര്‍ സഖാക്കള്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.