നിപയില്‍ തിരുവനന്തപുരത്തിന് ആശ്വാസം; മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

Jaihind Webdesk
Sunday, September 17, 2023

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നിപ ആശങ്കയില്‍ ആശ്വാസം. തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പനിയും ദേഹവേദനയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.