ദുബായ് മാളില്‍ മൂന്നു ദിവസത്തെ മെഗാമേള ; 90% വരെ വിലക്കുറവ്

Jaihind News Bureau
Tuesday, October 27, 2020

ദുബായ് : ലോകത്തെ ഏറ്റവും വലിയ റിട്ടെയില്‍-വിനോദ കേന്ദ്രമായ, ദുബായ് മാളില്‍ മൂന്നു ദിവസത്തെ മെഗാമേള പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ 31 വരെ സാധനങ്ങള്‍ക്ക് 90% വരെ വിലക്കുറവ് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ആഘോഷത്തോടനുബന്ധിച്ചാണിത്. സ്‌പോര്‍ട്‌സ്, ആരോഗ്യം, വെല്‍നെസ് ബ്രാന്‍ഡുകള്‍ എന്നിവ 90% വരെ വിലക്കിഴിവില്‍ നല്‍കും. കൂടാതെ, ഫാഷന്‍, ബ്യൂട്ടി, ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങളില്‍ 75 % വരെയുമാണ് വിലക്കുറവ് നല്‍കുക. മാളിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കുചേരും.