റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 4233 പേർക്ക് രോഗം; 40 മരണം

Jaihind News Bureau
Sunday, June 14, 2020

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്  40 മരിക്കുകയും 4233 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ റിയാദ് ഇന്ന് റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 1735 പേര്‍ക്കാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 ഉം മക്കയില്‍ 314 ഉം രേഖപ്പെടുത്തി.

ഇതോടെ മരിച്ചവരുടെ എണ്ണം 972  ഉം രോഗ ബാധിതരുടെ എണ്ണം 127541  ആയും ഉയര്‍ന്നു.  2172 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 84720 ആണ്.