ദുബായ്, ഷാര്‍ജ യാത്രക്കാര്‍ക്ക് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലുള്ള റാപ്പിഡ് പിസിആര്‍ ഒഴിവാക്കി; 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നിബന്ധന തുടരും

Elvis Chummar
Tuesday, February 22, 2022

 

ദുബായ് : ഇന്ത്യയില്‍ നിന്നും ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. 2022 ഫെബ്രുവരി 22 രാവിലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും ആറ് മണിക്കൂറിനുള്ളിലെ റാപ്പിഡ് പിസിആര്‍ എടുക്കണമെന്ന നിബന്ധന ഇതോടെ ഇല്ലാതായി. എന്നാല്‍ 48 മണിക്കൂറിനിടയിലെ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല.

അതേസമയം വിമാന യാത്രക്കാരന്‍ ദുബായില്‍ എത്തിയാലും എയര്‍പോര്‍ട്ടിലെ പരിശോധന തുടരുമെന്ന് അറിയുന്നു. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്കും ഷാര്‍ജയിലേക്കും വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. എന്നാല്‍ യുഎഇയിലെ മറ്റു എയര്‍പോര്‍ട്ടുകളായ അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപ്പിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.