വിധവയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കുമളിയില്‍ സിപിഎം നേതാവ് അറസ്റ്റില്‍

Jaihind News Bureau
Friday, May 29, 2020

 

വിധവയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി മുരുകനാണ് അറസ്റ്റിലായത്. കുമളി ആനവിലാസത്തായിരുന്നു സംഭവം. യുവതിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ മരത്തില്‍ കെട്ടിയിടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. കുമളി പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.