കൊവിഡ് പ്രോട്ടോക്കോൾ ലംഘനം : മുഖ്യമന്ത്രിക്കെതിരെ രമ്യ ഹരിദാസ് ; ജോർജ് ഓർവ്വലിന്‍റെ വരികള്‍ പങ്കുവെച്ച് വിമർശനം

Jaihind Webdesk
Saturday, April 17, 2021

Ramya-Haridas

 

മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ വിമർശനവുമായി രമ്യ ഹരിദാസ് എംപി. വിഖ്യാത എഴുത്തുകാരൻ ജോർജ് ഓർവ്വലിന്‍റെ അനിഫൽ ഫാമിലെ പ്രശസ്തമായ വരികൾ പങ്കുവച്ചാണ് വിമർശനം. കേരളത്തിൽ കൊവിഡിന്‍റെ ആദ്യ നാളുകളിൽ വാളയാറിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാനായി പോയ താനടക്കമുള്ള ജനപ്രതിനിധികളെ മരണത്തിന്റെ വ്യാപാരികൾ എന്ന്  ആക്ഷേപിച്ചെന്ന് രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന രീതിയിലുള്ള വാർത്തകൾ വരുമ്പോൾ താൻ വിഖ്യാത എഴുത്തുകാരൻ ജോർജ് ഓർവ്വലിന്റെ പ്രശസ്തമായ വരികൾ ഓർത്തു പോവുകയാണെന്ന് രമ്യ പറയുന്നു. കേരളത്തിൽ കൊവിഡ് വാക്‌സിൻ ദൗർലഭ്യം ഉടൻ പരിഹരിക്കാൻ വേണ്ടി കേന്ദ്രത്തിന് കത്ത് നൽകിയെന്നും രമ്യ ഹരിദാസ് എംപി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

All animals are equal ,but some animals are more equal than others..
കേരളത്തില് കോവിഡ് ആദ്യമായി റിപ്പോര്ട്ട് ചെയ്ത് കുറച്ച് ദിവസങ്ങള്ക്ക് ശേഷമാണ് യാത്രാ നിയന്ത്രണങ്ങള് പൊടുന്നനെ ഏര്പ്പെടുത്തിയത്. ഓണ്ലൈന് പാസുകള് കിട്ടിയിട്ടും കിട്ടാതെയും നൂറുകണക്കിന് വിദ്യാര്ത്ഥിനികള് അടക്കം വാളയാര് ചെക്ക്പോസ്റ്റില് പൊരിവെയിലത്ത് തളര്ന്ന് നിന്ന സമയത്താണ് അവരെ സഹായിക്കാനും അനാവശ്യമായ നൂലാമാലകള് ഒഴിവാക്കുന്നതിനും ഞാനടക്കമുള്ള ജനപ്രതിനിധികള് ഇടപ്പെട്ടത്.വാളയാറിനപ്പുറം പഠനത്തിനും ജോലിക്കും വേണ്ടി കേരളം വിട്ട നമ്മുടെ സഹോദരങ്ങള്ക്ക് ആവശ്യമായ ഭക്ഷണവും സഹായവും നല്കിയതിനാണ് ഞങ്ങള് അന്ന് ”മരണത്തിന്റെ വ്യാപാരികള്” ആയത്.കോവിഡ് പരത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി നിരവധി തവണയാണ് പത്രസമ്മേളനങ്ങളില് ആക്ഷേപിച്ചത്.അത്തരം പരാമര്ശങ്ങള് മനസ്സിനെ വല്ലാതെ നോവിച്ചു.പക്ഷെ പൊതു നന്മ മാത്രമാണ് ലക്ഷ്യം വെച്ചത് എന്നതിനാല് അതത്ര കാര്യമാക്കിയില്ല.സൈബറിടത്തില് എത്രമാത്രം അവഹേളിക്കപ്പെട്ടു ഞാനടക്കമുള്ളവര്.ഇന്നും അന്ന് ചെയ്ത സേവനങ്ങളില് അഭിമാനം മാത്രമേയുള്ളൂ.കാരണം ചെക്ക് പോസ്റ്റില് കുടുങ്ങിയവര്ക്ക് അത്രമാത്രം ആശ്വാസമായിരുന്നു ഞങ്ങളുടെ ഇടപെടല്.ഇന്ന് മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോകോള് ലംഘന വിവാദങ്ങള് കേള്ക്കുമ്പോഴും ആശുപത്രിയില് പ്രവേശിപ്പിക്കുകയും തിരിച്ച് പോകുകയും ചെയ്യുന്ന ദൃശ്യങ്ങളും വാര്ത്തകളും കാണുമ്പോള്
ആ സംഭവങ്ങള് ഓര്ത്ത് പോകുന്നു.ഒപ്പം വിഖ്യാത എഴുത്തുകാരന് ജോര്ജ്ജ് ഓര്വ്വലിന്റെ അനിഫല് ഫാമിലെ പ്രശസ്തമായ വരികളും All animals are equal but some animals are more equal than others.
കേരളത്തിലെ കോവിഡ് വാക്സിന്റെ ദൗര്ലഭ്യം ഉടന് പരിഹരിക്കണമെന്നും ഓക്സിജന് അടക്കമുള്ള സൗകര്യങ്ങള് ഉറപ്പ് വരുത്താന് കേന്ദ്രം തയ്യാറാവണമെന്നും ജനസാന്ദ്രത കൂടിയ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്.