രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തലയും ജുനീറ്റ മറിയം ജോണും വിവാഹിതരായി

Jaihind Webdesk
Saturday, January 28, 2023

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്‍റെയും മകന്‍ രമിത് ചെന്നിത്തലയും തിരുവനന്തപുരം പട്ടം മാര്‍വള്ളില്‍ ഹൗസില്‍ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്‍റെയും മകള്‍ ജുനിറ്റാ മറിയം ജോണും വിവാഹിതരായി. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്‍ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

വിവാച ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബിരാജേഷ്, കെ.എന്‍ ബാലഗോപാല്‍, പി പ്രസാദ്, ആന്‍റണി രാജു, സജി ചെറിയാന്‍, ജി.ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ എ.കെ ആന്‍റണി, സുബോധ് കാന്ത് സഹായ്, തങ്കബാലു, ജി.കെ വാസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണസാമി, അര്‍ജുന്‍ മോഠ് വാഡിയ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി, കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ, കര്‍ദ്ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്റഗന്‍ മെത്രാപ്പോലീത്ത, അബ്രഹാം മാര്‍ പൗലോസ് മെത്രാപ്പോലീത്ത, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസിഡന്‍റ് വിന്‍സെന്‍റ്  നെല്ലിക്കുന്നേല്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്മാനന്ദ, ജമാ അത്ത് അമീര്‍ അബ്ദുല്‍ അസീസ്, അസി. അമീര്‍ മുജീബ് റഹ്മാന്‍, പാളയം ഇമാം ഡോ. ശുഹൈബ് മൗലവി, എ.പി അനില്‍കുമാര്‍, വി.ടി ബല്‍റാം, ഇ.പി ജയരാജന്‍, കാനം രാജേന്ദ്രന്‍, ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, എം.വി ശ്രേയാംസ്കുമാര്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, ഡിജിപി അനില്‍ കാന്ത്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ജയ്ഹിന്ദ് ടി.വി ചെയർമാൻ അനിയൻകുട്ടി, ഡോ. ബി ഗോവിന്ദന്‍, റീജൻസി ഗ്രൂപ്പ് എംഡി അൻവർ അമീൻ , ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി ഹുസൈൻ, യുവ വ്യവസായി അദീബ് അഹമ്മദ്, ജയ്ഹിന്ദ് ടി.വി ഡയറക്ടർ ബേബി തങ്കച്ചന്‍, സിനിമാ താരവും എംഎല്‍എയുമായ എം മുകേഷ്, ബാലചന്ദ്രമേനോന്‍, അശോകന്‍, ബൈജു, ഇന്ദ്രന്‍സ്, കൈതപ്രം, രണ്‍ജി പണിക്കര്‍, ടിനി ടോം, നാദിര്‍ഷാ, ഹണി റോസ്, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്‍ സംബന്ധിച്ചു.