കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, June 14, 2020

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലം നല്ലിലയിൽ കട ബാധ്യതയെ തുടർന്നു ആത്മഹത്യ ചെയ്ത കശുവണ്ടി വ്യവസായി സൈമൺ മത്തായിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നല്‍കിയ വാഗ്ദാനങ്ങൾ ഒന്നും പോലും പാലിക്കാത്തതാണ് ഇത്തരം ആത്മഹത്യകൾക്ക് ഇടയാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്കുകളും വ്യവസായികൾക്കു ഇളവുകളും സഹായകരവുമായ നിലപാടുകൾ സ്വീകരിക്കമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി എ.ഷാനവാസ് ഖാൻ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം സൈമൺ മത്തായിയുടെ വീട് സന്ദർശിച്ചു.