കാലവര്‍ഷക്കെടുതി : മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 22, 2019

Ramesh-Chennithala
കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും കടല്‍ക്ഷോഭം രൂക്ഷമാകുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളിള്‍ക്ക് കടലില്‍ പോകാനാകാത്ത സാഹചര്യമാണ്. തീരദേശം വറുതിയിലും പട്ടിണിയിലുമാണ്. അതുകൊണ്ടുതന്നെ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എത്രയും വേഗം സൗജന്യ റേഷന്‍ ലഭ്യമാക്കാന്‍ സർക്കാർ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.