പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, February 22, 2019

പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐക്ക് വിടണമെന്നും മറ്റൊരു അന്വേഷണവും തൃപ്തികരമല്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടാണെന്നും പാർട്ടിക്ക് പങ്കുണ്ടെന്നു മനസിലാക്കിയതു കൊണ്ടാണു സന്ദർശനം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.[yop_poll id=2]