മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ അവസ്ഥയില്‍ : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, August 12, 2020

പുകഴ്ത്തുമ്പോള്‍ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും വിമർശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകരെ ആക്രമിക്കാനുള്ള ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്നാണെന്നും വസ്തുതകൾ പുറത്ത് വരുന്നതിലുള്ള ഭയം മൂലമാണ് മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷത്തിനും നേരേ കുതിര കയറുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വാഷിങ്ങ്ടണില്‍ ട്രംപ് ചെയ്യുന്നതും ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതും പിണറായി തിരുവനന്തപുരത്ത് തുടരുന്നതും ഒരേ ശൈലി. കൊറോണ പ്രതിരോധം വാര്‍ത്താ സമ്മേളനത്തില്‍ മാത്രമാണ്. പി.എസ്.എസി പരീക്ഷയുെട ഒ.എം.ആര്‍. ഷീറ്റിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സംഭവം വെറുമൊരു ജീവനക്കാരന്‍റെ സസ്പെന്‍ഷനില്‍ ഒതുക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് ഉത്തരവാദികളായവരെ ക്രിമിനല്‍ കേസ് എടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വാര്‍ത്താ സമ്മേളനങ്ങളില്‍ മാത്രമാണെന്ന് ചെന്നിത്തല. കൊവിഡ് എന്നാല്‍ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. 100 മീറ്റര്‍ ഓടി തീര്‍ന്നപ്പോള്‍ ജയിച്ചേ എന്ന് ആര്‍ത്തു വിളിച്ചു. അതിന് ശേഷമാണ് അത് മാരത്തോണാണ് എന്ന് തിരിച്ചറിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധത്തെ മത്സര പരീക്ഷയായി കാണരുത് കുറുക്ക് വഴികളിലൂടെ കൊവിഡിനെ ജയിക്കാനാവില്ല സംസ്ഥാന സര്‍ക്കാരിനെ പിആര്‍ മഹാമാരി ബാധിച്ചു. കൊവിഡ് മരണങ്ങള്‍ കുറച്ച് കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാഷിങ്ങ്ടണില്‍ ട്രംപ് ചെയ്യുന്നതും ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതും പിണറായി തിരുവനന്തപുരത്ത് തുടരുന്നതും ഒരേ ശൈലിയാണ് എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്‍റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. പുകഴ്ത്തുമ്പോള്‍ പരവതാനി വിരിക്കുകയും വിമര്‍ശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്നത് ജനാധിപത്യമര്യാദയല്ല.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല.മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.- ചെന്നിത്തല ആരോപിച്ചു

പി.എസ്.എസിയുടെ പരീക്ഷയുെട ഒ.എം.ആര്‍. ഷീറ്റിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സംഭവം വെറുമൊരു ജീവനക്കാരന്‍റെ സസ്പെന്‍ഷനില്‍ ഒതുക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് ഉത്തരവാദികളായവരെ ക്രിമിനല്‍ കേസ് എടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. പ്രിന്‍റിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തിന് നിന്നും മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് പി.എസ്.സി.യുടെയും സര്‍ക്കാര്‍ പ്രസ്സിന്‍റെയും വിശ്വാസ്യത വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.