കെ ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 5, 2019

കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങൾ ലംഘിച്ച് മന്ത്രി നടത്തിയ നീക്കങ്ങൾ അഴിമതി തന്നെയാണെന്നും കേരള സർവകലാശാലയിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി എന്നു പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയുടെ കരാർ കാലാവധി അവസാനിച്ചത് പോലും സർക്കാർ അറിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. നാലുവർഷം കൊണ്ട് അദാനി ഗ്രൂപ്പ് തുറമുഖത്തിന് വേണ്ടി എന്തു ചെയ്തുവെന്ന് സർക്കാർ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.