ശ്രേഷ്ഠ ബുക്സിന്‍റെ പുതിയ ഷോറൂം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Friday, July 16, 2021

തിരുവനന്തപുരം : ശ്രേഷ്ഠ ബുക്സിന്‍റെ പുതിയ ഷോറൂം മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് എതിർവശമുള്ള ക്യാപ്പിറ്റൽ ടവേഴ്സിലാണ് ശ്രേഷ്ഠയുടെ പുതിയ ഷോറൂം.

രമേശ് ചെന്നിത്തലയുടെ മൂത്ത മകൻ ഡോ: രോഹിത് ചെന്നിത്തല എംഡിയായ സ്ഥാപനമായ ശ്രേഷ്ഠ ബുക്ക്സ് ഇതിനോടകം 150 പുസ്തകത്തിന് മുകളിൽ പ്രകാശനം ചെയ്തിട്ടുണ്ട്. ശ്രേഷ്ഠ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. കെ. മുരളീധരൻ നായർ രചിച്ച ‘വാസ്തുശാസ്ത്രം നിത്യജീവിതത്തിൽ’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനകർമം രമേശ് ചെന്നിത്തല നിർവഹിച്ചു. എല്ലാ മേഖലയിലെയും പ്രമുഖ എഴുത്തുകാരുടെ ബുക്കുകൾക്ക് പുറമെ പഠന -ഗവേഷണ മേഖലയിലെ ഏറ്റവും പുതിയ ഗ്രന്ഥങ്ങളും ഇവിടെ ലഭിക്കും. കൊച്ചിയിലും തൃശൂർ ജില്ലയിലും ശ്രേഷ്ഠ ഉടൻതന്നെ ഷോറൂം ആരംഭിക്കുമെന്നും ഡോ. രോഹിത് ചെന്നിത്തല അറിയിച്ചു.

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരൻ, ജോസഫ് വാഴയ്ക്കൻ, ജ്യോതികുമാർ ചാമക്കാല, ശ്രേഷ്ഠ ബുക്സ് എം.ഡി ഡോ. രോഹിത് ചെന്നിത്തല, ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡോ. എം.ആർ. തമ്പാൻ, ഡോ. കെ. മുരളീധരൻ നായർ തുടങ്ങിയവരും പങ്കെടുത്തു.