വിവാദ സിംസ് പദ്ധതി അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 24, 2020

Rameshchennithala

വിവാദമായ സിംസ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയ്ക്ക് പിന്നിലെ തട്ടിപ്പും അഴിമതിയും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ബോധപൂർവ്വം മറച്ചു വയ്ക്കാൻ ശ്രമിച്ചതെന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതിനാലാണ് അവ പുറത്ത് വരാതിരിക്കാൻ വേണ്ടി മൂടി വച്ചതെന്നും രമേശ് ചെന്നിത്തല പ്രസ്താവയിൽ പറഞ്ഞു.