സർക്കാരിനും പൊലീസിനും എതിരെ ഫോൺ ചോർത്തൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 26, 2020

സർക്കാരിനും പൊലീസിനും എതിരെ ഫോൺ ചോർത്തൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന പൊലീസിലെ അഴിമതി വിവരങ്ങൾ നിരന്തരം പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഫോൺ ചോർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ നമ്പർ കണ്ടെത്തി ചോർത്തുകയും അവരെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. ഇത്തരം നടപടി തീക്കൊള്ളി കൊണ്ട് തല ചൊറിയും പോലെയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.