തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ട് സർക്കാർ തട്ടിയെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 1, 2019

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവർന്നെടുക്കുന്ന പിണറായി സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തി. മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ട് സർക്കാർ തട്ടിയെടുക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ബില്ലുകൾ അനുവദിക്കാത്ത സർക്കാർ നടപടി നാണക്കേടാണ്. കഴിഞ്ഞ വർഷത്തെ സ്പിൽ ഓവറുകൾ ഈ വർഷം അനുവദിക്കുന്ന പിൻതിരിപ്പൻ നയമാണ് പിണറായി സർക്കാരിന്‍റേതെന്ന് ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടത് സർക്കാരിന്‍റേതെന്നും കുറ്റപ്പെടുത്തി.

teevandi enkile ennodu para