ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമസാന്‍ വ്രതം ആരംഭിക്കും

Jaihind News Bureau
Thursday, April 23, 2020

ദുബായ് : മാസപ്പിറവി കണ്ടതിനാല്‍, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമസാന്‍ വ്രതം ആരംഭിക്കും. സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ , കുവൈത്ത് രാജ്യങ്ങളിലാണ് നാളെ വ്രതം തുടങ്ങുന്നത്. അതേസമയം, ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തികരിച്ച് , ശനിയാഴ്ച മുതലാണ്, റമസാന്‍ ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.