ഒമാന്‍ ഒഴികെ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച റമസാന്‍ തുടങ്ങും ; ഒമാനില്‍ ബുധനാഴ്ച

Jaihind Webdesk
Monday, April 12, 2021

 

ദുബായ് : ഗള്‍ഫില്‍ ഒമാന്‍ ഒഴികെയുള്ള അഞ്ചു രാജ്യങ്ങളിലും, ചൊവ്വാഴ്ച ( ഏപ്രില്‍ 13 ) റമസാന്‍ ആരംഭിക്കും. അതേസമയം, യുഎഇയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍, ചൊവാഴ്ച തന്നെയാണ് റമസാന്‍ ആരംഭിക്കുകയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍, സൗദിയാണ് ആദ്യപ്രഖ്യാപനം ഞായറാഴ്ച നടത്തിയത്. തിങ്കളാഴ്ച ഹിജ്‌റ മാസം, ഷഹബാന്‍ 30 പൂര്‍ത്തിയാക്കിയാണ്, ചൊവ്വാഴ്ച ആദ്യ നോമ്പ് തുടങ്ങുക. അതേസമയം, റമസാനെ വരവേല്‍ക്കാന്‍ മസ്ജിദുകളും വിശ്വാസികളും ഒരുങ്ങി കഴിഞ്ഞു. ഒമാനില്‍ ബുധനാഴ്ച റമസാന്‍ വ്രതം ആരംഭിക്കും.