‘നട്ടെല്ലുള്ളവന് നിലപാടുകളുണ്ടാകും, സവർക്കറിന്റെ പിൻഗാമികൾക്ക് അത് മനസിലാകില്ല ‘ ; പൃഥ്വിരാജിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Jaihind Webdesk
Thursday, May 27, 2021

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിലെ നിലപാടിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നട്ടെല്ല് ഉള്ളവന് നിലപാടുകൾ ഉണ്ടാകുമെന്നും
അത് സവർക്കറിന്റെ പിൻഗാമികൾക്ക് മനസിലാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. വെള്ളിത്തിരയിൽ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും പൃഥ്വി ഹീറോ ആണെന്നും ഉണ്ണിത്താൻ കുറിച്ചു.

‘നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും
അത് അന്തമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ നിന്ന് മാപ്പപേക്ഷ എഴുതി കൊടുത്ത്‌ വൈദേശിക അടിമത്വത്തിന്റെ കാല് പിടിച്ച് രക്ഷ നേടിയ സവർക്കറിന്റെ പിൻഗാമികൾക്ക് മനസിലാവില്ല.
വെള്ളിത്തിരയിൽ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും നിങ്ങൾ ഹീറോ ‘- രാജ്മോഹൻ ഉണ്ണിത്താൻ കുറിച്ചു