പെട്രോള്‍, ഡീസല്‍ നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ ; കേരളം കാണേണ്ട മാതൃക

Jaihind News Bureau
Friday, January 29, 2021

Ashok-Gehlot

 

ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ. വിലകുതിച്ചുകയറുന്നതിനിടെ രണ്ട് ശതമാനം മൂല്യവർധിത നികുതി സർക്കാർ കുറച്ചു. ആഗോളവിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവയും സംസ്ഥാനങ്ങൾ വാറ്റും ഇടാക്കുന്നത്. ഒരു ലിറ്ററിന്മേൽ ഇരട്ടിയിലേറെതുക നികുതിയിനത്തിൽതന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെമേലുള്ള അധികഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. കേന്ദ്രവും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആശ്യപ്പെട്ടു.