രാജമലയില്‍ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 22 ആയി

Jaihind News Bureau
Saturday, August 8, 2020

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ  പെട്ടിമുടിയില്‍ രണ്ടാം ദിവസത്തെ തിരച്ചിലില്‍ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണസംഖ്യ 22 ആയി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം രാജമലയിലെ ടാറ്റാ ആശുപത്രിയില്‍ നടക്കും. ആരക്കോണത്ത് നിന്നുള്ള 58 അംഗ എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെയുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയിലെത്തിയിട്ടുണ്ട്.  തിരച്ചിലിനായി വിദഗ്ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറലും നിയോഗിച്ചിട്ടുണ്ട്.