കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 29ന് കൊച്ചിയില്‍

Jaihind News Bureau
Thursday, January 24, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 29ന് കൊച്ചിയില്‍. സംസ്ഥാനത്തെ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും കൊച്ചി മറൈന്‍ ഡ്രൈവില്‍ വൈകുന്നേരം രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

ജനുവരി 29ന് കൊച്ചിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വര്‍ത്തമാനകാലത്തെ സംഭവവികാസങ്ങളെക്കുറിച്ച് സംവാദം നടത്തും.