ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Wednesday, August 29, 2018

ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുരിതബാധിതർക്കുള്ള സഹായം സമയ ബന്ധിതമായി വിതരണം ചെയ്യണം.
സംസ്ഥാന സർക്കാർ നൽകുന്ന സഹായം വർധിപ്പിക്കണമെന്നും മാനസികമായി തകർന്നവർക്ക് കൗൺസിലിംഗ് നൽകണമെന്ന് രാഹുൽഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന സഹായം മതിയാകില്ലെന്നും ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്നും രാഹുൽഗാന്ധി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.