രാഹുല്‍ഗാന്ധിയുടെ വസതി ഒഴിപ്പിക്കാന്‍ നീക്കം

Jaihind Webdesk
Tuesday, June 11, 2019

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി 15 വര്‍ഷമായി താമസിക്കുന്ന ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കീഴ് വഴക്കങ്ങളെ മറികടന്നാണ് മോദിസര്‍ക്കാരിന്റെ പ്രതികാര നടപടി. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാര്‍ പഴയ വസതികളില്‍ തുടര്‍ന്നും താമസിക്കുന്ന രീതിക്ക് വിരുദ്ധമായാണ് തുഗ്ലക് ലെയിനിലെ രാഹുല്‍ഗാന്ധിയുടെ 12ാം നമ്പര്‍ വസതി ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
ക്യാബിനറ്റ് മന്ത്രിമാര്‍ക്കുള്ള ടൈപ്പ് 8 വിഭാഗത്തില്‍പ്പെടുന്ന വസതിയിലാണ് രാഹുല്‍ഗാന്ധി താമസിക്കുന്നതെന്നും അത് ഒഴിവാക്കുകയാണെന്നുമാണഅ സര്‍ക്കാരിന്റെ വാദം.
കൂടാതെ കെ.വി. തോമസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെയും മുന്‍മന്ത്രിമാരുടെയും വസതികളിലെ ഔദ്യോഗിക ടെലിഫോണ്‍ ബന്ധം ഇന്നലെ വിച്ഛേദിച്ചു.[yop_poll id=2]