രാഹുല്‍ഗാന്ധിയുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി സ്‌നേഹയും സാന്‍ജോയും; ഒരുനോക്ക് കാണാനോടിയ കുരുന്നുകളെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, June 8, 2019

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം സമ്മാനിച്ച വയനാടിലെ ജനങ്ങളോട് നന്ദി പറയാന്‍ എത്തിയിരിക്കുകയാണ് രാഹുല്‍ഗാന്ധി. രണ്ടാംദിവസം മണ്ഡലമൊട്ടാകെ പര്യടനം നടത്തുന്ന അദ്ദേഹത്തെ കാണാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. ഇതിനിടെ അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് വയനാട്ടിലെ ജനങ്ങള്‍. അത്തരമൊരു സംഭവമാണ് പി.സി. വിഷ്ണുനാഥ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കല്‍പറ്റയിലെ റോഡ്‌ഷോയ്ക്കിടെ രാഹുലിനെ വിളിച്ച സ്‌നേഹയേയും സാന്‍ജോയേയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു അദ്ദേഹമെന്ന് വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കല്‍പറ്റയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകില്‍ ഓടുകയായിരുന്നു സ്‌നേഹയും സാന്‍ജോയും. കുറേ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുല്‍ ഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവര്‍ രാഹുല്‍ജിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടക്കം മുതല്‍ കൂടെ ഓടുകയായിരുന്നു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വാഹനത്തില്‍ നിന്നു കൊണ്ട് അടുത്തേക്ക് വരാന്‍ അവരോട് ആവശ്യപ്പെട്ടു.

അദ്ഭുതത്തോടെ സ്‌നേഹയും സാന്‍ജോയും. വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാന്‍. വാഹനത്തിനകത്തു കയറിയ രണ്ടുപേര്‍ക്കും അത്ഭുതം; തൊട്ടടുത്ത് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി; ചേര്‍ത്തുനിര്‍ത്തി ചിത്രവുമെടുത്തു.