രാഹുല്‍ഗാന്ധി 29ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

Jaihind Webdesk
Wednesday, January 9, 2019

ന്യൂദല്‍ഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് നാടിന്റെ നിലനില്‍പ്പ് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാളെ (ജനുവരി 10) പിസിസി അധ്യക്ഷന്‍മാരുടേയും എഐസിസി ജനറല്‍ സെക്രട്ടറിമാരുടേയും അടിയന്തര യോഗം. രാഹുല്‍ഗാന്ധി ഈ മാസം 29 ന് കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 70 % ബൂത്തുകളും പുനസംഘടിപ്പിച്ചു. അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് അധ്യക്ഷന്‍മാരെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. എല്ലാ ബൂത്തുകളിലും വനിത വൈസ്പ്രസിഡന്റുമാരെ നിയമിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ ഫെബ്രുവരി മൂന്നിന് കാസര്‍കോട് നിന്ന് തെരഞ്ഞെടുപ്പ് പ്രചരണ യാത്രയ്ക്ക് തുടക്കം കുറിക്കും. അന്ന് വൈകുന്നേരം നടക്കുന്ന ഔപചാരിക ഉദ്ഘാടനം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ- സംസ്ഥാന നേതാക്കളും യു.ഡി.എഫ് നേതാക്കളും ഉദ്ഘാടനത്തില്‍ സംബന്ധിക്കും.
കെ.പി.സി.സി അധ്യക്ഷന്റെ യാത്രയുടെ മുഖ്യചുമതല യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനായിരിക്കും. ജില്ലകളില്‍ പര്യടന പരിപാടി ഏകോപിപ്പിക്കാന്‍ വേണ്ടി കാസര്‍കോട്: കെ.സി. ജോസഫ് എം.എല്‍.എ, കണ്ണൂര്‍: സണ്ണി ജോസഫ് എം.എല്‍.എ, വയനാട്: എന്‍. സുബ്രഹ്മണ്യന്‍, കോഴിക്കോട്: ആര്യാടന്‍ മുഹമ്മദ്, മലപ്പുറം: കെ.പി. കുഞ്ഞിക്കണ്ണന്‍, പാലക്കാട്: എ.പി. അനില്‍കുമാര്‍ എം.എല്‍.എ, തൃശൂര്‍: ഇ.എം. ആഗസ്തി, എറണാകുളം: ജോസഫ് വാഴയ്ക്കന്‍, ഇടുക്കി: വി.ജെ. പൗലോസ്, കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പത്തനംതിട്ട: പി.ജെ. കുര്യന്‍, ആലപ്പുഴ: കെ. ബാബു, കൊല്ലം: പാലോട് രവി, തിരുവനന്തപുരം: വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ പുനസംഘടിപ്പിച്ചു. ശശി തരൂരിനെ ചെയര്‍മാനായി നിയമിച്ചു. അനില്‍ ആന്‍റണിയാണ് സംസ്ഥാന കണ്‍വീനര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അച്ചടക്കം കൊണ്ട് വരും. കോഡ് ഓഫ് കോണ്ടാക്ട് കൊണ്ട് വരും. കെപിസിസി പുനസംഘടന അന്തിമ തീരുമാനം രാഹുലിന്റെ യുഎഇ സന്ദര്‍ശനത്തിന് ശേഷംമായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. എ.കെ ആന്റണി, കെ സി വേണുഗോപാല്‍, ഉമ്മചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. ജനുവരി 15ന് മുമ്പ് അന്തിമ പ്രഖ്യാപനം. നേതാക്കള്‍ അന്തിമ ധാരണയിലെത്തി. പ്രചരണ സമിതി അംഗങ്ങളേയും ഉടന്‍ പ്രഖ്യാപിക്കും. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല