രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു

Jaihind Webdesk
Saturday, September 17, 2022

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് രാഹുൽ അമൃതപുരിയിൽ നിന്ന് മടങ്ങിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ് എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിച്ചു.